പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര - വടകര റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവർ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷാണ് (40) മരിച്ചത്.
കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ്. തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസിൽ തന്നെ കിടന്നുറങ്ങിയതാണെന്ന് അറിയുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുത്ത് വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോണെടുത്തില്ല. തുടർന്ന് ഇന്നലെ രാവിലെ സഹോദരൻ വന്ന് അന്വേഷിച്ചപ്പോൾ ബസിന്റെ ഉള്ളിൽ പിൻവാതിൽ ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആതിര. മക്കൾ: തന്മയ (വിദ്യാർഥി എയുപി സ്കൂൾ വാല്യക്കോട്), ആലിയ (യുകെജി വിദ്യാർഥിനി രാമല്ലൂർ എൽപി സ്കൂൾ). സഹോദരൻ: പ്രജീഷ് (ഡ്രൈവർ വിക്ടറി പേരാമ്പ്ര).